കൊച്ചി> കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി തടവിൽ പാർപ്പിച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിൽ നാല് പേർ പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാർ (33) , ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീന, ഷെമീർ, അജ്‌മൽ എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ ഇരുപത്തേഴുകാരിയുടെ പരാതിയിലാണ് നടപടി. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം. കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മുൻപരിചയക്കാരനായ സലിംകുമാറാണ് ഇടച്ചിറയിലെ ലോഡ്‌ജിൽ താമസസൗകര്യമൊരുക്കിയത്.
ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീനയുടെ സഹായത്തോടെ അവിടെവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സലിംകുമാർ, ഷെമീർ, അജ്മൽ എന്നിവർ പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു.
രണ്ട് ദിവസത്തിന് ശേഷം ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..