കോഴിക്കോട്> റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളിലെ അവസ്ഥ എല്ലാമാസവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പി ഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പോയി പരിശോധിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികളും
മഴമാറുന്ന ഒക്ടോബര്‍ മുതല്‍ അഞ്ചു മാസം റോഡ് പണിയും നടത്തുമെന്ന് മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വടകര റസ്റ്റ് ഹൗസില്‍ മദ്യകുപ്പി കണ്ടെത്തിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതില്‍ തെറ്റില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..