തിരുവനന്തപുരം> ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് 72 അധികബാച്ച് അനുവദിക്കാൻ തീരുമാനിച്ചു. 21 താലൂക്കിലായി 61 ഹ്യുമാനിറ്റീസ്, 10 കൊമേഴ്‌സ്, ഒരു സയൻസ് ബാച്ച് എന്നിവയാണ് കൂട്ടുക. ഇതുവഴി 4,320 സീറ്റ്‌കൂടി ലഭിക്കും. ഒഴിഞ്ഞുകിടക്കുന്നതുകൂടി കണക്കാക്കുമ്പോൾ ആകെ 27,089 സീറ്റിൽ പ്രവേശനം നടക്കും.
സ്‌കൂൾമാറ്റത്തിന് അവസരം നൽകിയശേഷമാകും അപേക്ഷ ക്ഷണിക്കുക. അധികബാച്ചിലെ ഓരോ കോമ്പിനേഷനിലും നാല് വീതം ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..