പത്തനംതിട്ട > സന്ദീപിന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ ബിജെപി പറയാറുണ്ട്. ആര്‍എസ്എസ് നടത്തിയ ഏതെങ്കിലും കൊല അവരാണ് നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
.jpg)
കോടിയേരി സന്ദീപിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നു- ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍
ഗാന്ധിജിയുടെ വധം ഗോഡ്‌സെയാണ് നടത്തിയതെന്നെല്ലാവര്‍ക്കുമറിയാമല്ലോ. അത് ആര്‍എസ്എസ് അംഗീകരിച്ചിട്ടുണ്ടോ. വെഞ്ഞാറമൂടില്‍ സിപിഐ എം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തുകയുണ്ടായി.അതും സിപിഐ എമ്മുമാര്‍ തമ്മില്‍ നടത്തിയ സംഘര്‍ഷമാണെന്നാണ് പ്രചരിപ്പിച്ചത്.
സിപിഐ എമ്മുകാരെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ ഇത്തരത്തില്‍ പ്രചരണം, എതിരായ രീതിയില്‍ എന്തെങ്കിലുമുണ്ടായാല്‍ ലോക വാര്‍ത്ത സൃഷ്ടിച്ച് പാര്‍ടിയെ വേട്ടയാടുക. ഇത്തരം ഇരട്ടത്താപ്പ് സമീപനമാണ് നടന്നുകൊണ്ടിരിക്കുന്നത്- കോടിയേരി പറഞ്ഞു.
പ്രവര്‍ത്തകരെ കൊന്ന് പാര്‍ടിയെ ഇല്ലാതാക്കാന്‍ നോക്കണ്ട. സിപിഐ എം സമാധാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനം ആവശ്യമായ പ്രതിരോധം തീര്‍ക്കും
ബിജെപി പറയുന്ന ഓരോ കാര്യവും അവര്‍ക്കെതിരായി മാറുന്നുവെന്നവര്‍ മനസിലാക്കണമെന്നും കോടിയേരി വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..