04 December Saturday

ഗുജറാത്തിന്‌ പിന്നാലെ മഹാരാഷ്‌ട്രയിലും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത്‌ മെർച്ചന്റ്‌ നേവി ഓഫീസർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

മുംബൈ > ഗുജറാത്തിന്‌ പിന്നാലെ മഹാരാഷ്‌ട്രയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ താനെ കല്യാൺ ദോംബിവാലി സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മെർച്ചന്റ്‌ നേവി ഓഫീസറായ ഇദ്ദേഹം നവംബർ 24നാണ്‌ കേപ്‌ടൗണിൽ നിന്നും മടങ്ങിയെത്തിയത്‌.

ഇന്ന്‌ ഗുജറാത്തിൽ സിംബാബ്‌വേയിൽനിന്ന്‌ ജാം നഗറിൽ എത്തിയ 72 കാരനും ഒമിക്രോൺ സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത്‌ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. നേരത്തെ കർണാടകയിൽ രണ്ട്‌ കേസുകൾ സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top