02 December Thursday

യുഎഇ 50-ാം ദേശീയ ദിനാഘോഷം: മലയാളി സമാജത്തിന്റെ മെഗാഷോ ഡിസംബര്‍ മൂന്നിന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

അല്‍ഐന്‍ > യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം മെഗാസ്റ്റേജ് ഷോ 'ഇമരാത്ത്@50 ' ഡിസംബര്‍ 3 ,വെള്ളി വൈകീട്ട് 5.30ന്   മുവൈജിയിലെ അല്‍ വഫ വെഡിംഗ് ഹാളില്‍ നടക്കും. ഷെയ്ഖ് മുസലം ബിന്‍ മുഹമ്മദ് ബിന്‍ ഹാം മുഖ്യ അതിഥി ആകുന്ന പരിപാടിയില്‍ അല്‍ ഐനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഇന്തോ-അറബ് കലാ  സാംസ്‌കാരിക പൈതൃകം  അടിസ്ഥാനമാക്കി  നൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്നു സാംസ്‌ക്കാരിക കലാമേളയില്‍ കുഞ്ഞി നീലേശ്വരത്തിന്റെ സംവിധാനത്തില്‍ 'ഇന്തോ അറബ് ഫെസ്റ്റ്'  അരങ്ങേറും. കൂടാതെ യുഎഇ - അഭിമാനകരമായ അമ്പത് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സമാജം തയ്യാറക്കിയ വീഡിയോയുടെ പ്രദര്‍ശനവും, പ്രശസ്ത ഗായിക ലേഖ അജയ് നയിക്കുന്ന ബുള്ളറ്റ്‌സ് ദുബായുടെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

പ്രവേശനം പാസ് മൂലം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 96 മണിക്കൂര്‍ ഉള്ളില്‍ ഉള്ള പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top