പത്തനംതിട്ട > സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്‌മ മറിയം റോയ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷൻ അംഗം വര്‍ഗീസ് ബേബിയാണ് വരന്‍.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്‌മ. വര്‍ഗീസ് ബേബി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗവും. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നെന്നും എന്നാല്‍ പ്രണയവിവാഹമല്ലെന്നും രേഷ്‌മ പറഞ്ഞു.
ഞാറാഴ്‌ചയായിരുന്നു വിവാഹ നിശ്ചയം. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹചടങ്ങുകള്‍. സിപിഐ എം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്‌മ. വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രണ്ടുപേരും കന്നിയങ്കം ജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..