Tripura Municipal Election 2021 Result | ത്രിപുരയിൽ ബിജെപി തരംഗം, ഒറ്റ അക്കത്തിലേക്ക് ഒതുങ്ങി സിപിഎമ്മും ടിഎംസിയും

തലസ്ഥാന നഗരമായ അഗർത്തല മുൻസിപ്പാലിറ്റിയിൽ 51ൽ 51 തൂത്തുവാരി ബിജെപി സ്വന്തമാക്കി. എതിർകക്ഷികളായി മത്സരിച്ച സിപിഎമ്മിന് മൂന്നും ടിഎംസിക്ക് ഒരു തദ്ദേശ സ്ഥാപനമേ പിടിച്ചടക്കാൻ സാധിച്ചുള്ളൂ. 

Written by - Zee Hindustan Malayalam Desk | Last Updated : Nov 28, 2021, 07:25 PM IST
  • ആകെ 334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 329തും ബിജെപി വിജയക്കൊടി നാട്ടി.
  • തലസ്ഥാന നഗരമായ അഗർത്തല മുൻസിപ്പാലിറ്റിയിൽ 51ൽ 51 തൂത്തുവാരി ബിജെപി സ്വന്തമാക്കി.
  • എതിർകക്ഷികളായി മത്സരിച്ച സിപിഎമ്മിന് മൂന്നും ടിഎംസിക്ക് ഒരു തദ്ദേശ സ്ഥാപനമേ പിടിച്ചടക്കാൻ സാധിച്ചുള്ളൂ.

Trending Photos

അഗർത്തല : ത്രിപുരയിലെ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ (Tripura Municipal Election 2021)  ബിജെപി (BJP) വൻ മുന്നേറ്റം. എതിർകക്ഷി ഒറ്റ അക്കത്തിലേക്ക് ഒതുക്കിയാണ് സംസ്ഥാനം രാജ്യവും ഭരിക്കുന്ന പാർട്ടിയുടെ വൻ വിജയം. ആകെ 334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 329തും ബിജെപി വിജയക്കൊടി നാട്ടി.

തലസ്ഥാന നഗരമായ അഗർത്തല മുൻസിപ്പാലിറ്റിയിൽ 51ൽ 51 തൂത്തുവാരി ബിജെപി സ്വന്തമാക്കി. എതിർകക്ഷികളായി മത്സരിച്ച സിപിഎമ്മിന് മൂന്നും ടിഎംസിക്ക് ഒരു തദ്ദേശ സ്ഥാപനമേ പിടിച്ചടക്കാൻ സാധിച്ചുള്ളൂ. 

അഗർത്തലയ്ക്ക് പുറമെ ഖൊവായി മുനിസിപ്പാലിറ്റിയും ബെലോണിയ മുൻസിപ്പിൽ കൗൺസിലും കുമർഘട്ട മുൻസിപ്പാലിറ്റിയും സാബ്റൂം നഗർ പഞ്ചായത്ത തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് ശതമാനം വിജയമാണ് സ്വന്തമാക്കിയത്. 

കൂടാതെ ധർമനഗർ മുൻസിപ്പൽ കൗൺസിൽ തെലിയമുറ മുൻസിപ്പൽ കൗൺസിൽ, അമർപുർ നഗർ പഞ്ചായത്തിലും മുഴുവൻ സീറ്റിൽ ബിജെപി സ്ഥാനാർഥികൾക്കാണ് ജയമെന്ന് സംസ്ഥാന തെരിഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

ത്രിപുരയിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു

"ത്രിപുരയിലെ ജനങ്ങൾ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത് - അവർ നല്ല ഭരണത്തിന്റെ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നത്" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitterലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories