Latest NewsNewsIndiaTechnology

നിരക്ക് വർധനയ്ക്ക് പിന്നാലെ പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങളും കുറച്ച് വിഐ

നേരത്തെ 299 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാന്‍ ആണ് 359 രൂപയായി മാറിയത്

ന്യൂഡൽഹി : പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഡാറ്റാ ആനുകൂല്യങ്ങളും കുറച്ച് വിഐ (വോഡഫോണ്‍ ഐഡിയ). 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളില്‍ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക.

ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചത്. ടെലികോം സെക്ടറില്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്.

Read Also  :  ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ശ്രമം : പിണറായി വിജയൻ

നേരത്തെ 299 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാന്‍ ആണ് 359 രൂപയായി മാറിയത്. 449 രൂപയുടെ പ്ലാന്‍ 539 രൂപയായും, 699 രൂപയുടെ പ്ലാന്‍ 839 രൂപയായും വര്‍ധിച്ചു. ഡബിള്‍ ഡാറ്റാ ഓഫറിന്റെ ഭാഗമായി ഈ പ്ലാനുകളില്‍ നാല് ജിബി ഡാറ്റ ലഭിച്ചിരുന്നു. ഈ ഡബിള്‍ ഡാറ്റ ഓഫര്‍ പിന്‍വലിച്ചതോടെയാണ് ഡാറ്റ രണ്ട് ജിബി ആയി കുറഞ്ഞത്. പുതിയ മാറ്റങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള സേവനങ്ങളില്‍ നിന്ന് റീച്ചാര്‍ജ് ചെയ്യുമ്പോഴും പുതുക്കിയ ആനുകൂല്യങ്ങളാണ് ലഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button