മഡ്‌ഗാവ്
ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സിയ്‌ക്ക് ജയം. ബംഗളൂരു എഫ്‌സിയെ 3–-1ന് കീഴടക്കി. സ്‌പാനിഷ് താരം ഹാവി ഹെർണാണ്ടസ് ഇരട്ട ഗോൾ നേടി. അരിദായ് സുവാരസ് പട്ടിക പൂർത്തിയാക്കി. അലൻ കോസ്‌റ്റയുടേതാണ് ആശ്വാസ ഗോൾ. മൂന്നാം മിനിറ്റിൽ ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ മുന്നിലെത്തി. പ്രതിരോധക്കാരും ഗോളിയും തമ്മിലുള്ള ആശയക്കുഴപ്പം ഹെർണാണ്ടസ് ഫലപ്രദമായി ഉപയോഗപ്പെടുത്തി. റോഷം നവോറമിന്റെ ക്രോസിൽനിന്നായിരുന്നു കോസ്‌റ്റയുടെ സമനില ഗോൾ.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റിൽ ഒഡിഷ മുന്നിലെത്തി. ബോക്‌സിന് പുറത്തുനിന്നും ഹെർണാണ്ടസ് തൊടുത്ത ഫ്രീകിക്ക് പോസ്‌റ്റിന്റെ മൂലയി പതിച്ചു. സമനില നേടാനുള്ള സുവർണാവസരം ബംഗളൂരു നഷ്‌ടപ്പെടുത്തി. സിൽവയെ ബോക്‌സിൽ വീഴ്‌ത്തിയതിന് ലഭിച്ച പെനൽറ്റി സുനിൽ ഛേത്രി പാഴാക്കി. ഗോളി കമൽജിത്ത് സിങ്ങ് പന്ത് തട്ടിയകറ്റി. ചാടിവീണ സിൽവ പന്ത് വലയിലാക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..