KeralaLatest NewsIndia

‘മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ, അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്’: പരിഹാസവുമായി ഹരീഷ് പേരടി

'ക്രിസ്ത്യൻ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ മലപ്പുറത്ത് പന്നി വിളമ്പിയോ'

കൊച്ചി: ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പരിപാടിയെ പരിഹസിച്ച് ഹരീഷ് പേരടി. ക്രിസ്ത്യൻ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് ചെയ്യാതെയുള്ള ചിത്രം അയച്ചാൽ തന്റെ വാക്കുകൾ പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു. പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണെന്നും അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണെന്നും ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പേരടിയുടെ പരിഹാസം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഡിവൈഎഫ്ഐയോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം.

 

shortlink

Related Articles

Post Your Comments


Back to top button