Latest NewsNewsIndia

പ്രണയാഭ്യർത്ഥന നിരസിച്ച പതിനേഴുകാരിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചു: പ്ലസ്ടു വിദ്യാര്‍ഥി പിടിയില്‍

ജയ്പൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ച പതിനേഴുകാരിയെ യുവാവ് ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ സ്‌കൂളിൽ നടന്ന സംഭവത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് നേരെ ക്ലാസ് മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം മൂലം ഇടവേള സമയത്ത് ക്ലാസ് മുറിയിലെത്തിയ പ്രതി കൈയില്‍ കരുതിയ ബ്ലേഡുകൊണ്ട് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി

മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന വിദ്യാര്‍ഥിനിയുടെ കരച്ചില്‍ കേട്ടെത്തിയ അധ്യാപകരും സ്‌കൂള്‍ ജീവനക്കാറം ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മാര്‍വാഡ് ജങ്ഷന്‍ പോലീസ് എസ്എച്ച്ഒ മോഹന്‍ സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button