24 November Wednesday

കെഎംസിസി ഓഫീസ് ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
 
മനാമ > കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസ് മനാമ ബസ്റ്റാന്റിന് സമീപം ഷെയ്ഖ് റാഷിദ് ബില്‍ഡിങ്ങില്‍ ബുധനാഴ്ച വൈകീട്ട് 6.30ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
 
ഗള്‍ഫ് മേഖലയിലെ കെഎംസിസി യുടെ ഏറ്റവും വലിയ ഓഫീസാണിതെന്ന് ഭാവാഹികള്‍ പറഞ്ഞു. ജില്ലാ കമ്മറ്റികള്‍ക്ക് ഓഫീസും  പൊതു പരിപാടികള്‍ക്കായി സമ്മേളന ഹാളുകള്‍, ലൈബ്രറി, പ്രാര്‍ത്ഥന ഹാള്‍ എന്നിവ പുതിയ ഓഫീസിലുണ്ടെന്നും പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ടെ എന്നിവര്‍ അറിയിച്ചു.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top