24 November Wednesday

തമിഴ്‌നാട്ടിലും ആന്ധ്രയിലും 100 കടന്ന് തക്കാളി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


ന്യൂഡൽഹി
മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ തമിഴ്‌നാട്‌, ആന്ധ്ര സംസ്ഥാനങ്ങളിൽ തക്കാളിക്ക്‌ വില കൂടി. ശീതകാലത്ത്‌ സാധാരണ കിലോക്ക്‌ 20 രൂപ മാത്രമുള്ള തക്കാളിയുടെ വില നൂറ്‌ രൂപയിലെത്തി. തക്കാളി ഉൽപ്പാദനത്തിൽ മുന്നിലുള്ള ആന്ധ്രയിൽ 100 രൂപയാണ്‌ വില. തക്കാളി കൃഷി ചെയ്തിരുന്നയിടങ്ങൾ വെള്ളത്തിനടിയിലായതും ഡീസൽ വിലകൂടിയതും ഇതിന്‌ കാരണമാണ്‌. നിലവിൽ കർണാടകയിലെ ചിക്‌ബുള്ളപ്പുർ, മഹാരാഷ്‌ട്രയിലെ സോളാപുർ എന്നിവിടങ്ങളിൽ നിന്നാണ്‌ ആന്ധ്രയിൽ തക്കാളി എത്തിക്കുന്നത്‌. പച്ചക്കറി ക്ഷാമം മൂലം ചെന്നൈയിലാണ്‌ വലിയ പ്രതിസന്ധി. ഈ മാസം ആദ്യം 40 രൂപ മാത്രമായിരുന്ന പച്ചക്കറികൾക്ക്‌ 140 രൂപ വരെയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top