24 November Wednesday

സപ്ലൈകോ ഓൺലൈൻ വിൽപ്പന ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


കൊച്ചി
ഭക്ഷ്യവസ്‌തുക്കൾ സംസ്ഥാനത്താകെ ഓൺലൈൻ വഴി വീടുകളിലെത്തിക്കാൻ സപ്ലൈകോ ഒരുങ്ങി. ഡിസംബറിൽ തൃശൂരിലെ മൂന്ന്‌ ഔട്ട്‌ലെറ്റുകളിലാണ്‌ ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോർപറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നാലാംഘട്ടം മാർച്ച് 31ന് എല്ലാ സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കും. ഓൺലൈൻ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നൽകും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില നൽകും. 5,000 രൂപയ്‌ക്ക്‌ മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും നൽകും.

സൂപ്പർമാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ്‌ ഹോം ഡെലിവറി. നാല് കിലോമീറ്ററിനുള്ളിൽ അഞ്ചുകിലോയുടെ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് 35 രൂപ സർവീസ്‌ ചാർജും ജിഎസ്‌ടിയുമാണ്‌ ഈടാക്കുക. അധികദൂരത്തിനും ഭാരത്തിനും അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും. സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും നാലുഘട്ടങ്ങളിലായി നടത്തുമെന്ന്‌ സിഎംഡി അലി അസ്ഗർ പാഷ പറഞ്ഞു.  ഓൺലൈൻ സേവനദാതാക്കളുമായി മൂന്നു വർഷത്തെ കരാർ ഒപ്പുവച്ചു. കോവിഡിന്റെ ആരംഭഘട്ടത്തിൽ എറണാകുളത്ത്‌ സപ്ലൈകോ ഓൺലൈൻ വിൽപ്പനയുടെ പ്രാരംഭ പദ്ധതി നടപ്പാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top