ന്യൂഡൽഹി
വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിടുകയും മൂന്ന് ദിവസം പാക് കസ്റ്റഡിയിലാവുകയും ചെയ്ത വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വര്‍ധമാന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീരചക്ര ബഹുമതി നൽകി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ് വീരചക്ര.
2019 ഫെബ്രുവരി 27ന് ബാലാകോട്ടിൽ പാക് യുദ്ധവിമാനം എഫ്-16 വെടിവച്ചിട്ടശേഷമാണ് അഭിനന്ദൻ വർധമാൻ പാക് പിടിയിലാകുന്നത്. പിന്നീട് പാകിസ്ഥാൻ അഭിനന്ദനെ വിട്ടയക്കുകയായിരുന്നു. മറ്റ് സൈനികമെഡലുകളും രാഷ്ട്രപതി വിതരണംചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടക്കമുള്ളവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..