മങ്കട> മങ്കടയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി രാമപുരത്തും പരിസര പ്രദേശങ്ങളിലുമായി ജീവിച്ചിരുന്ന കോയമ്പത്തൂര്‍ സ്വദേശിയായ വയോധികനേയാണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമപുരം നിസ്‌ക്കാരപ്പള്ളിയോടു ചേര്‍ന്നുള്ള പീടിക വരാന്തയില്‍ കണ്ട മൃതദേഹം മങ്കട ഡ്രോമ കയര്‍ വളണ്ടിയര്‍മാരായ സമദ് പറച്ചിക്കോട്ടില്‍, നസീം വടക്കാങ്ങര, ആരിഫ് മേലേ കാളാവ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മങ്കട പൊലിസ് മേല്‍നടപടി സ്വീകരിച്ചു.
വ്യക്തമായ വിലാസമോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നും മൃതദേഹം തിരിച്ചറിയുന്നവര്‍ പൊലിസുമായി ബന്ധപ്പെടണമെന്നും മങ്കട പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..