പാരിസ്
ഫ്രഞ്ച് ഫുട്ബോളിൽ വീണ്ടും കാണികൾ കളി തടസ്സപ്പെടുത്തി. ലീഗ് മത്സരത്തിനിടെ, മാഴ്സെ താരം ദിമിത്രി പയേയുടെ തലയ്ക്ക് കാണികൾ കുപ്പിയെറിഞ്ഞു. -ല്യോണുമായുള്ള മത്സരം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിലായിരുന്നു സംഭവം. തുടർന്ന് കളിക്കാർ തിരിച്ചുകയറി. മാഴ്സെ കളിക്കാർ കളത്തിലിറങ്ങിയില്ല. പിന്നാലെ കളി ഉപേക്ഷിച്ചതായി അറിയിപ്പ് വന്നു.
സീസണിൽ രണ്ടാംതവണയാണ് പയേക്കെതിരെ കുപ്പിയേറുണ്ടാകുന്നത്. നീസുമായുള്ള കളി ഇത്തരത്തിൽ ഉപേക്ഷിച്ചിരുന്നു. കളിക്കിടെ പയേ കുപ്പി തിരിച്ചെറിഞ്ഞതോടെ സംഘർഷമുണ്ടായി. ഫ്രഞ്ചുതാരത്തിന് ഒരു മത്സരത്തിൽ വിലക്കുംകിട്ടി. കാണികളുടെ പെരുമാറ്റത്തിൽ നീസിന്റെ രണ്ട് പോയിന്റ് കുറയ്ക്കുകയും ചെയ്തു. ലെൻസ്–ലില്ലെ മത്സരവും മണിക്കൂറുകൾ തടസ്സപ്പെട്ടിരുന്നു. ഫ്രഞ്ച് ലീഗിൽ കാണികളുടെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഫ്രഞ്ച് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..