പാരിസ്
ഫ്രഞ്ച് ലീഗിൽ ലയണൽ മെസിക്ക് ആദ്യഗോൾ. നാന്റെസിനെതിരെയായിരുന്നു അർജന്റീനക്കാരൻ ലക്ഷ്യംകണ്ടത്. 3–1നായിരുന്നു പിഎസ്ജിയുടെ ജയം. ഇതോടെ ഒന്നാംസ്ഥാനത്ത് പിഎസ്ജിക്ക് 13 പോയിന്റ് ലീഡായി. പിഎസ്‌ജിക്കായി ഒരു ഗോൾ കിലിയൻ എംബാപ്പെ നേടി. മറ്റൊന്ന് നാന്റെസ് താരം കെസി അപ്പിയയുടെ പിഴവുഗോളായിരുന്നു. ഗോൾ കീപ്പർ കെയ്-ലർ നവാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് പിഎസ്ജി കളി അവസാനിപ്പിച്ചത്.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കായി ഗോളടിച്ചിട്ടുണ്ടെങ്കിലും ലീഗിൽ ആദ്യ അഞ്ചു കളിയിൽ ലക്ഷ്യംകാണാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..