Latest NewsNewsIndia

അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്‌ക്ക് ഒന്നും അറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമകാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്‌ക്ക് ഒന്നും അറിയില്ലെന്നും, രാഹുലിന്റെ വാക്കുകൾ കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും റിജിജു വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം സമ്മതിക്കണമെന്ന രാഹുൽ ഗാന്ധി യുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയ്‌ക്ക് അതിർത്തിയിലെ സുരക്ഷയേക്കുറിച്ചോ, ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നോ അറിയില്ലല്ലെന്നും അതിർത്തി വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാനിണെന്നും കിരൺ റിജിജു പറഞ്ഞു.

രാഹുലിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ നിന്നാൽ അത് രാജ്യത്തിന് ഒട്ടും ഗുണകരമായിരിക്കില്ലല്ലെന്നും സത്യം അറിയാതെയാണ് അദ്ദേഹം കാര്യങ്ങളോട് പ്രതികരിക്കുന്നതെന്നും റിജിജു വ്യക്തമാക്കി. അതിനാൽ ആ വാക്കുകൾക്ക് ചെവികൊടുക്കേണ്ടകാര്യമില്ലെന്നും റിജിജു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button