Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 36 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 36 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 48 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ദുര്‍ബലമായ പാസ്‌വേഡുകള്‍ വ്യാപകമായി തിരഞ്ഞെടുക്കുന്നത് സൈബര്‍ സുരക്ഷയ്ക്കു വെല്ലുവിളിയാണ്: കാര്‍ക്ലിസ്

5,49,479 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,590 പേർ രോഗമുക്തി നേടി. 8,824 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 48 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു : എട്ടുപേര്‍ക്ക് പരിക്ക്

shortlink

Related Articles

Post Your Comments


Back to top button