21 November Sunday

ദേശീയവിദ്യാഭ്യാസനയം; സാമൂഹ്യനീതിയിൽ കുറ്റകരമായ മൗനം: ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം സാമൂഹ്യനീതിയുടെ കാര്യത്തിൽ കുറ്റകരമായ മൗനം പുലർത്തുന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. സാമൂഹ്യമായി ദുർബലരായ ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച്‌ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്ന വിഷയത്തിൽ ഒരു ശുപാർശയും നയത്തിൽ ഇല്ല. ജനസംസ്‌കൃതി സംഘടിപ്പിച്ച ‘ഉന്നതവിദ്യാഭ്യാസം: കേരളത്തിന്റെ വീക്ഷണവും വെല്ലുവിളികളും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസമേഖലയിൽ സാമ്പത്തികസഹായങ്ങൾ അനുവദിക്കൽ ഉൾപ്പെടെ സർക്കാരിന്റെ ചുമതലകളെക്കുറിച്ച്‌ നയത്തിൽ കാര്യമായ പരാമർശങ്ങളില്ല. സംവരണത്തെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. യുജിസിയെ വെറും നിർദേശങ്ങളും മാനദണ്ഡങ്ങളും നൽകാനുള്ള കമീഷനായി മാറ്റാനാണ്‌ നീക്കമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top