തിരുവനന്തപുരം
സംസ്ഥാനത്തെ ഇ–-സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയ്‌ക്ക് ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ്. കോവിഡിൽ ടെലിമെഡിസിൻ സേവനം നൽകിയതിനും കാരുണ്യ പദ്ധതി കാസ്‌പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ട്രാൻസാക്‌ഷൻ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാർഡ്. ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സമ്മിറ്റിൽ അവാർഡ് സമ്മാനിച്ചു.
കോവിഡിൽ കേരളം നടത്തിയ മികച്ച ഓൺലൈൻ പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതുവരെ 2.9 ലക്ഷം പേർക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്‌പെഷ്യാലിറ്റി ഒപി ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കോവിഡ് ഒ പി 24 മണിക്കൂറുമുള്ളതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..