19 November Friday

കെഎസ്ആർടിസി ജീവനക്കാർക്ക് 94.95 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


തിരുവനന്തപുരം
ഒക്ടോബർ മാസത്തെ ശമ്പളം ഉൾപ്പെടെ ഈ മാസം 94.95 കോടി രൂപ കെഎസ്‌ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തതായി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. സർക്കാർ ശമ്പളത്തിനായി അനുവദിച്ച 60 കോടി രൂപയും കെഎസ്ആർടിസി ഫണ്ടിൽനിന്നുള്ള 27.75 കോടി രൂപയും ചേർത്ത് 87.75 കോടിയാണ് ശമ്പള ഇനത്തിൽ നൽകിയത്. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൽനിന്ന്‌ പിടിച്ച തുകയുടെ അവസാന ​ഗഡുവായി 7.20 കോടി രൂപ ഈ മാസം ആദ്യം കെഎസ്ആർടിസിയുടെ ഫണ്ടിൽനിന്ന്‌ നൽകിയിരുന്നു. 113.77 കോടി രൂപയാണ് ഒക്ടോബറിലെ കെഎസ്ആർടിസിയുടെ വരുമാനം.  270.78 കോടി രൂപയാണ്  ചെലവ്. ശമ്പളത്തിനുവേണ്ടി 60 കോടി രൂപയും പെൻഷനുവേണ്ടിയുള്ള 70.51 കോടിയും ചേർത്ത് 130. 51 കോടി രൂപ സർക്കാർ നൽകിയതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top