19 November Friday

ലോകംചുറ്റിയ കഥപറയാൻ ഇനി മോഹനയ്‌ക്കൊപ്പം വിജയൻ ഇല്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

വിജയൻ, മോഹന

കൊച്ചി > ആവിപറക്കുന്ന ചായയ്‌ക്കൊപ്പം ലോകകാഴ്ചകളുടെ അനുഭവങ്ങൾ വിളമ്പുന്ന മോഹനയ്‌ക്കൊപ്പം വിജയൻ ഇനി ഉണ്ടാവില്ല.  എറണാകുളം ഗാന്ധിനഗറിലെ ബാലാജി കഫേ ഉടമ വിജയൻ (71) ഹൃദയാഘാതം മൂലം വെള്ളിയാഴ്‌ച അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ രുദ്രവിലാസം ശ്‌മശാനത്തിൽ. മക്കൾ : ശശികല വി പ്രഭു, ഉഷ വി പ്രഭു. മരുമക്കൾ  ജയറാം പി പൈ,  മുരളീധര  പൈ.

ചായക്കട നടത്തി ലഭിക്കുന്ന വരുമാനത്തിൽ നിന്ന്‌ മിച്ചം പിടിച്ച്‌ 16 വർഷങ്ങൾക്കിടെ 26 രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികളാണ്‌ ഇവർ. കോവിഡ്‌ മൂലം മാറ്റിവെച്ച റഷ്യൻ യാത്ര പൂർത്തിയാക്കി ഏതാനം ദിവസങ്ങൾക്ക്‌ മുമ്പാണ്‌ വിജയൻ തിരിചെത്തിയത്‌. യാത്രയ്‌ക്ക്‌ ഒരുങ്ങിയിരുന്ന വിജയനെയും മോഹനയെയും കാണാൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ കഫെയിൽ എത്തിയിരുന്നു.  ദമ്പതികൾ വിളമ്പിയ പ്രഭാതഭക്ഷണം കഴിച്ച്‌  കാഴ്ചകളുടെ കഥയും കേട്ടാണ്‌ മന്ത്രി അന്ന്‌ മടങ്ങിയത്‌. വിനോദയാത്രയെ കുറിച്ച്‌ ചില നിർദ്ദേശങ്ങളും മന്ത്രി ചോദിച്ച്‌ മനസിലാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top