KeralaLatest NewsNews

കാർഷിക നിയമം പിൻവലിച്ചത് രാജ്യസുരക്ഷയെ കരുതിയാകാം : പ്രതികരിച്ച് സുരേഷ് ഗോപി

കൊച്ചി : വിവാദമായ കാർഷിക നിയമം പിൻവലിച്ച കേന്ദ്രസർക്കാർ നടപടി രാജ്യസുരക്ഷയെ കരുതിയാകുമെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. അതിനെക്കുറിച്ചുള്ള ചില സൂചനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമെ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഏറെ അപകടകാരിയായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments


Back to top button