Latest NewsNewsSaudi ArabiaInternationalGulf

ബില്ലിൽ കൃത്രിമത്വം കാണിച്ചാൽ പിടി വീഴും: വൻ തുക പിഴ ചുമത്താനൊരുങ്ങി സൗദി

റിയാദ്: ബില്ലിൽ കൃത്രിമത്വം കാണിക്കുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി അറേബ്യ. ബില്ലിൽ കൃത്രിമത്വം കാണിച്ചാലും വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിലും അയ്യായിരം റിയാല്‍ പിഴ ചുമത്താനാണ് തീരുമാനം. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി.

Also Read:അഫ്ഗാനിസ്ഥാനിൽ ഐ എസ് പിടിമുറുക്കുന്നു: ജാഗ്രത പുലർത്തണമെന്ന് ഐക്യരാഷ്ട്ര സഭ

ബില്ലിൽ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാൽ വരെ പിഴ ചുമത്താനും നിർദേശമുണ്ട്. ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക.

നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button