Latest NewsNewsInternational

കുടിയേറ്റക്കാരെ കൊണ്ട് പൊറുതിമുട്ടി പോളണ്ട്: 400ലധികം ഇറാഖികളെ ബാഗ്ദാദിലേക്ക് തിരിച്ചയച്ചു

പോളണ്ടിലേക്ക് കടക്കാന്‍ എട്ട് തവണ ശ്രമിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

വാഴ്‌സോ: പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയര്‍ഹൗസിലേക്ക് മാറ്റിയതായി അതിര്‍ത്തി രക്ഷാസേന സ്ഥിരീകരിച്ചു. മദ്ധ്യ പൂര്‍വ്വ ഏഷ്യയില്‍ നിന്നുളള ഏകദേശം ആയിരത്തോളം പേരെയാണ് താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയതായിരുന്നു ഇവര്‍. ഈ നീക്കം ബെലാറസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായിക്കും.

യൂറോപ്യന്‍ യൂണിയന്‍ ബെലാറസിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കുള്ള പ്രതികാരമായാണ് ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുളള കുടിയേറ്റക്കാരെ കൊണ്ടുവന്ന് പോളണ്ടിന്റെ അതിര്‍ത്തിയില്‍ തള്ളിയത്. അതിനിടെ വ്യാഴാഴ്ച വിമാനത്തില്‍ 400ലധികം ഇറാഖികളെ ബെലാറസില്‍ നിന്ന് തിരിച്ചയച്ചു. ഇറാഖ് സര്‍ക്കാര്‍ അയച്ച വിമാനത്തിലാണ് ഇവരെ മടക്കി അയച്ചത്.

Read Also: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു

പോളണ്ടിലേക്ക് കടക്കാന്‍ എട്ട് തവണ ശ്രമിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഒരു ശ്രമത്തില്‍ അദ്ദേഹം വിജയിച്ചുവെങ്കിലും പോളിഷ് ഗാര്‍ഡുകള്‍ തളളി പുറത്താക്കി. അതിര്‍ത്തിയില്‍ അവശേഷിക്കുന്നവരെ നൂറുകണക്കിന് മീറ്റര്‍ അകലെയുള്ള ഒരു ലോജിസ്റ്റിക് ഡിപ്പോയിലേക്ക് മാറ്റിയതായി പോളിഷ് അതിര്‍ത്തിയില്‍ സുരക്ഷയ്‌ക്കായി വിനിയോഗിച്ച കാവല്‍ക്കാര്‍ പറഞ്ഞു.

പോളിഷ് അതിര്‍ത്തിയിലെ ക്യാമ്പുകള്‍ വിജനമായിട്ടുണ്ട്. ബെലാറസിന്റെ തന്ത്രപരമായ മാറ്റം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഈ ആഴ്ച ആദ്യം, പോളിഷ് സൈന്യം ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച്‌ കുടിയേറ്റക്കാരെ തുരത്താന്‍ ശ്രമിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നിയന്ത്രണം മറികടന്ന് രാജ്യത്തേക്ക് കടക്കാന്‍ കുടിയേറ്റക്കാര്‍ ക്രോസിംഗ് ലംഘിക്കാനും മിസൈലുകള്‍ എറിയാനും ശ്രമിച്ചതിനെത്തുടര്‍ന്ന് നിരവധി പോളിഷ് സൈന്യത്തിന് പരിക്കേറ്റു.

ബെലാറസുമായുള്ള പോളണ്ടിന്റെ അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിന് സഹായിക്കാന്‍ യുകെ 150ഓളം ബ്രിട്ടീഷ് സൈനികരെ അയക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാസങ്ങളായി, ബെലാറസിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൂട്ടംകൂടുന്നു. ഇവരില്‍ പലരും വിമാനത്തില്‍ എത്തിയെങ്കിലും മദ്ധ്യപൂര്‍വേഷ്യയില്‍ നിന്ന് മിന്‍സ്‌കിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയര്‍ലൈനുകള്‍ വെട്ടിക്കുറച്ചു.

shortlink

Related Articles

Post Your Comments


Back to top button