കുവൈറ്റ് സിറ്റി> കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമം നടത്തി. കബദ് അൽ ജസീറ ഫാം ഹൌസിൽ നടത്തിയ കുടുംബ സംഗമത്തിൽ 150'ൽ പരം അംഗങ്ങൾ പങ്കെടുത്തു. KKPA പ്രസിഡന്റ് സക്കീർ പുത്തൻപാലം അധ്യക്ഷനായി. രക്ഷാ ധികാരി തോമസ് പള്ളിക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്തു .പ്രോഗ്രാം കൺവീനർ നൈനാൻ ജോൺ സ്വാഗതം പറഞ്ഞു.ജനറൽ സെക്രട്ടറി സുശീല കണ്ണൂർ,വൈസ് പ്രസിഡന്റ്, സാറാമ്മ ജോൺ, ഉപദേശക സമിതി അംഗം ശ്രീ അബ്ദുൽ കലാം മൗലവി, ട്രഷറർ ബൈജു ലാൽ എന്നിവർ സംസാരിച്ചു. .ട്രഷറർ സജീവ് ചാവക്കാട് നന്ദി പറഞ്ഞു.
രണ്ടാം ദിവസം ബദർ അൽ അൽ സമാ മാനേജർ അബ്ദുൽ റസാഖ് മുഖ്യ അതിഥി ആയി പങ്കെടുത്തു. KKPA അംഗങ്ങൾക്ക് നിരവധി ചികിത്സാ സഹായങ്ങൾ പ്രഖ്യാപിച്ചു.
വിവിധ തരം ഗെയിമുകൾ,വടംവലി, കൾച്ചറൽ പ്രോഗ്രാമുകൾ ഓർക്കേസ്ട്രാ, നാടൻ പാട്ടുകൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന പരിപാടികൾ നിറഞ്ഞതായിരുന്നു 2 ദിവസത്തെ പ്രോഗ്രാം.
സെക്രട്ടറിമാരായ വിഷ്ണു, വനജ, എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രേം രാജ്, ജോസ് ജോർജ്,രാംദാസ്,ഷാജിത, വിനു, വിനോദ്, കിരൺ, സനോജ്, ജയകൃഷ്ണൻ,കവിത, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..