ലഖ്നൗ: യുപിയിൽ (UP) 16കാരി കൂട്ടബലാത്സംഗത്തിന് (Gangrape) ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് (UP Police). 12 സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം. കേസുമായി ബന്ധപ്പെട്ട് 35 പേരെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പത്തുപേരെ ചോദ്യംചെയ്തുവരികയാണ്.
ബരേലി എഡിജി അവിനാശ് ചന്ദ്ര, ബരേലി റെയ്ഞ്ച് ഐജി രമിത് ശര്‍മ, പിലിഭിത്ത്, ഷാജഹാന്‍പുര്‍, ബരേലി എന്നിവിടങ്ങളിലെ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും എ.ഡി.ജി. അവിനാശ് ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 16കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതായതിനെ തുടർന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയിലാണ് കണ്ടെത്തിയത്.
വീടിന് 500 മീറ്റര്‍ അകലെയായി കണ്ടെത്തിയ മൃതദേഹത്തിന് സമീപം സ്‌കൂള്‍ ബാഗും കുട്ടിയുടെ സൈക്കിളും ഉണ്ടായിരുന്നു. ബിയര്‍ കുപ്പികളും ഇവിടെനിന്ന് കണ്ടെടുത്തു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
കോണ്‍ഗ്രസ് (Congress) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും (Opposition Leader) പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി (Samajwadi Party) സംസ്ഥാനത്ത് Candle മാർച്ച് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA