17 November Wednesday

വില്യംസൺ ഇല്ല, സൗത്തി നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ടിം സൗത്തി image credit tim southee twitter


ജയ്‌പുർ
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിൽനിന്ന്‌ ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ പിൻമാറി. പേസർ ടിം സൗത്തിയാണ്‌ വില്യംസണിന്റെ അഭാവത്തിൽ കിവികളെ നയിക്കുക. നവംബർ 25ന്‌ ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ തയ്യാറെടുക്കാനാണ്‌ വില്യംസൺ പിൻവാങ്ങിയത്‌.

പരിക്കേറ്റ വിക്കറ്റ്‌ കീപ്പർ ഡെവൻ കോൺവെയും ന്യൂസിലൻഡ്‌ നിരയിലില്ല. ലോകകപ്പ്‌ കളിക്കാതിരുന്ന ലോക്കി ഫെർഗൂസൺ തിരിച്ചെത്തി. ടീം: ടിം സൗത്തി (ക്യാപ്റ്റൻ), ടോഡ് ആസ്‌ലെ, ട്രെന്റ്‌ ബോൾട്ട്‌, മാർക്‌ ചാപ്‌മാൻ, ലോക്കി ഫെർഗൂസൻ, മാർടിൻ ഗുപ്‌റ്റിൽ, കൈൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചെൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്‌സ്‌, മിച്ചെൽ സാന്റ്‌നെർ, ടിം സീഫെർട്ട്‌, ഇഷ്‌ സോധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top