18 November Thursday

ഓൺലൈൻ ഗെയിമിൽ പണം പോയി; കുട്ടി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021


ഇരിങ്ങാലക്കുട
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായ വിഷമത്തിൽ വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊരുമ്പിശേരി പോക്കറ്‌പറമ്പിൽ ഷാബിയുടെയും സുൽഫത്തിന്റെയും മകൻ ആകാശ്‌(14) ആണ് മരിച്ചത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കുട്ടംകുളത്തിൽ ബുധനാഴ്‌ചയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ചൊവ്വാഴ്‌ചയാണ്‌ ആകാശ്‌ സൈക്കിളുമായി വീടുവിട്ടുപോയത്‌. പൊലീസ്‌ അന്വേഷണത്തിനിടെ ബുധനാഴ്‌ച രാവിലെ കുട്ടംകുളത്തിന് സമീപം സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് കുളത്തിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്.  സഹോദരൻ: അമൽ. കഴിഞ്ഞദിവസം ചിറയിൻകീഴിൽ സാബിത്ത് എന്ന പതിനാലുകാരനും ഇത്തരത്തിൽ മരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top