കോഴിക്കോട് > മകൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ തിരികെ ലഭിക്കണമെന്ന് കൂടത്തായി കൊലപാതകപരമ്പരയിലെ രണ്ടാംപ്രതി എം എസ് മാത്യു. കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചപ്പോഴായിരുന്നു മാത്യു അപേക്ഷ നൽകിയത്.
കോടതിയിൽ എത്താത്ത ഫോൺ എങ്ങനെ തിരികെ നൽകും എന്നായിരുന്നു കോടതിയുടെ മറുചോദ്യം. എന്നാൽ, തന്റെ പക്കൽ നിന്ന് പൊലീസ് ഫോൺ വാങ്ങിയെന്ന വാദത്തിൽ മാത്യു ഉറച്ചുനിന്നു.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പിയാണ് ഫോൺ വാങ്ങിയതെന്നും ടവർ ലൊക്കേഷൻ പരിശോധിച്ച് ഫോൺ കണ്ടെത്തണമെന്നും മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മാത്യുവിന് സൈബർ സെല്ലിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു. ജയിലിൽ കിടക്ക വേണമെന്ന ജോളിയുടെ ആവശ്യം ജയിൽ അധികൃതരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
കോടതി നിർദേശ പ്രകാരമേ പുതപ്പും കമ്പിളി വസ്‌ത്രങ്ങളും നൽകാൻ കഴിയൂ എന്ന് ജയിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഡിസംബർ ഒമ്പതിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആത്മഹത്യാ ശ്രമകേസും പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി 21ലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..