തിരുവനന്തപുരം> കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് അക്രമിസംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചുതകര്‍ത്തു.വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അക്രമം. ഇവരുടെ മക്കളെ കൊന്നുകളയുമെ ന്നും ഭീഷണിപ്പെടുത്തി.മൂന്നു വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും തകര്‍ത്തു.ഇന്നലെ രാത്രി രണ്ടുമണിക്കായിരുന്നു അക്രമം.
ഉള്ളൂര്‍കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്.നിരവധി അടിപിടി കേസുകളിലും കഞ്ചാവു കേസിലും പ്രതിയാണിയാള്‍. കഞ്ചാവു വില്‍പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് അക്രമം നടത്തിയത്.
റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഹാഷിം ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് രാത്രി രണ്ടു മണിയോടെ മടങ്ങിയെത്തി അക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..