16 November Tuesday

ഓസ്‌ട്രേലിയയിൽ ഗാന്ധി പ്രതിമ തകര്‍ക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


മെൽബൺ
ഓസ്‌ട്രേലിയൻ–- ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനുമുന്നിൽ പുതുതായി സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ തലയറുക്കാൻ ശ്രമം.
വെള്ളിയാഴ്ച പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ അനാച്ഛാദനം ചെയ്ത പൂർണകായശിലയ്ക്കുനേരെയാണ്‌ ആക്രമണം.

അനാച്ഛാദനം ചെയ്ത്‌ മണിക്കൂറുകൾക്കകംതന്നെ ആക്രമണമുണ്ടായെന്ന്‌ പൊലീസ്‌ അന്വേഷണത്തിൽ തെളിഞ്ഞു. ആക്രമണം ലജ്ജാവഹമെന്ന് സ്കോട്ട്‌ മോറിസൺ പ്രതികരിച്ചു.      


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top