16 November Tuesday

സ്വവർഗാനുരാഗികൾക്ക്‌ പ്രവേശനമില്ല; കോഹ്‌ലിയുടെ ഹോട്ടലിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

ന്യൂഡൽഹി > ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ ഹോട്ടൽ ശൃംഖലയായ വൺ8 കമ്യൂണിൽ എൽജിബിടിക്യു വിഭാഗങ്ങൾക്കെതിരെ വിവേചനം നടക്കുന്നതായി ആരോപണം. സ്വവർഗാനുരാഗികൾക്ക്‌ കോഹ്‌ലിയുടെ ഹോട്ടലുകളിൽ പ്രവേശനം നിഷേധിക്കുന്നു എന്നാണ്‌ നവമാധ്യമങ്ങളിൽ ഉയർന്നു വന്ന ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. പ്രധാന ദേശീയ മാധ്യമങ്ങളെല്ലാം വാർത്ത റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വൺ 8 കമ്യൂണിന്റെ പൂനെ ഔട്ട്‌ലെറ്റിനെതിരെ ‘യെസ്‌ വീ എക്‌സിസ്റ്റ്‌ ഇന്ത്യ’ എന്ന ഇൻസ്റ്റഗ്രാം പേജാണ്‌ ആരോപണവുമായി രംഗത്തുവന്നത്‌. സ്വവർഗാനുരാഗികൾക്ക്‌ കോഹ്‌ലിയുടെ ഹോട്ടലുകളിൽ പ്രവേശനം നിഷേധിക്കുന്നുവെന്നും ട്രാൻസ്ജെൻഡർ വനിതകൾക്ക് വസ്‌ത്രധാരണം കണക്കിലെടുത്ത് മാത്രമേ പ്രവേശനം നൽകുന്നുള്ളുവെന്നും  മറ്റ് ശാഖകളും സമാനമായ നയങ്ങൾ പിന്തുടരുന്നതായും ഇവർ  ആരോപിച്ചു.

സംഭവത്തിൽ പ്രതികരിച്ച ഹോട്ടൽ അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. ആളുകളുടെ ജെൻ‍ഡറോ മറ്റെന്തെങ്കിലുമോ പരി​ഗണനകളോ ഇല്ലാതെ എല്ലാവരേയും സ്വാ​ഗതം ചെയ്യുന്നു. പുരുഷന്മാർ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്നതോ ചെറിയ ഷോർട്‌സ് ധരിച്ചു വരുന്നതോ വിലക്കുന്നത് വനിതാ അതിഥികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അധികൃതർ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top