17 November Wednesday

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം പ്രഖ്യാപിച്ചു ; നടൻ ജയസൂര്യ; നടി നവ്യ നായർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം
ജെ സി ഡാനിയേൽ ഫൗണ്ടേഷൻ 11–-ാമത്‌ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനായി ജയസൂര്യയെയും ‘ഒരുത്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിയായി നവ്യാ നായരെയും തെരഞ്ഞെടുത്തു. സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്‌ത ‘എന്നിവർ’ വി സി ജോസ്‌ സംവിധാനം ചെയ്‌ത ‘ദിശ’ എന്നിവ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയുടെ പുരസ്‌കാര തുക ഇരു ചിത്രവും പങ്കുവയ്ക്കും. സിദ്ധാർഥ്‌ ശിവയാണ്‌ മികച്ച സംവിധായകൻ. മറ്റു പുരസ്‌കാരങ്ങൾ–- ചിത്രത്തിന്റെ പേര്‌ ബ്രാക്കറ്റിൽ.

ഛായാഗ്രാഹകൻ: മധു നീലകണ്‌ഠൻ (സണ്ണി), തിരക്കഥാകൃത്ത്‌: സിദ്ധീക്ക്‌ പറവുർ (താഹിറ), ചിത്ര സന്നിവേശം: ഷമീർ മുഹമ്മദ്‌ (സണ്ണി), സംഗീത സംവിധായകൻ: ഗോപീ സുന്ദർ (ഒരുത്തി), പശ്ചാത്തല സംഗീതം: എം ജയചന്ദ്രൻ (സൂഫിയും സുജാതയും), ഗായകൻ: വിജയ്‌ യേശുദാസ്‌ (ഭൂമിയിലെ മനോഹര സ്വകാര്യം), ഗായിക: സിതാര കൃഷ്‌ണകുമാർ (ഭൂമിയിലെ മനോഹര സ്വകാര്യം), ഗാന രചയിതാവ്‌: അൻവർ അലി (ഭൂമിയിലെ മനോഹര സ്വകാര്യം), സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി (വർത്തമാനം), കലാ സംവിധാനം: വിഷ്‌ണു എരുമേലി (കാന്തി), വസ്‌ത്രാലങ്കാരം: സമീറാ സനീഷ്‌ (സൂഫിയും സുജാതയും, ഒരുത്തി), പുതുമുഖ നടൻ: അക്ഷയ്‌ (ദിശ), പുതുമുഖനടി: താഹിറ (താഹിറ), ബാലതാരം: എം ജെ കൃഷ്‌ണശ്രീ (കാന്തി), ചമയം: ലാൽ കരമന (ഒരിലത്തണലിൽ, കാന്തി), ബാലചിത്രം: കൃതി (സംവിധാനം–- സുരേഷ്‌ യുപീയാറെസ്‌), പ്രത്യേക പരാമർശം: ശ്രീധരൻ കാണി (ഒരിലത്തണലിൽ). സംവിധായകൻ ആർ ശരത്‌ ജൂറി ചെയർമാനും തിരക്കഥാകൃത്ത്‌ വിനു എബ്രഹാം, ഫൗണ്ടേഷൻ സെക്രട്ടറി അരുൺ മോഹൻ അംഗവുമായ ജൂറിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. ഡിസംബറിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന്‌ ജൂറി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top