KottayamKeralaNattuvarthaLatest NewsNews

ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ചൊവ്വാഴ്ച രാവിലെ പത്തോടെ മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം

കോട്ടയം: കാറിലെത്തി ഫോണില്‍ സംസാരിച്ച ശേഷം യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മുട്ടമ്പലത്ത് ആണ് സംഭവം. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ പരേതനായ പത്മനാഭന്‍ നായരുടെ മകൻ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തോടെ മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. മുട്ടമ്പലം റെയില്‍വേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഹരികൃഷ്ണന്‍, കാര്‍ നിര്‍ത്തി ഫോണ്‍ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ വിളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ട്രെയിനെത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Read Also : വധു ഒല്ലൂരിൽ, വരൻ ന്യൂസിലാൻഡിൽ : ജില്ലയിലെ ആ​ദ്യ ഓ​ണ്‍ലൈ​ന്‍ വി​വാ​ഹം കു​ട്ട​നെ​ല്ലൂ​രിൽ നടന്നു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലിസ് സംഘം ഇന്‍ക്വസ്റ്റ് അടക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ റെജോ പി ജോസഫ് പറഞ്ഞു.

സംഭവത്തില്‍ പൊലിസ് കേസെടുത്തു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറല്‍ മാനേജറായിരുന്നു. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button