16 November Tuesday

ത്രിപുരയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്ക്‌ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

videograbbed image


അഗർത്തല
ത്രിപുരയിലെ വർഗീയസംഘർഷങ്ങൾ റിപ്പോർട്ട്‌ ചെയ്‌തതിന്റെ പേരിൽ അറസ്റ്റിലായ വനിതാ മാധ്യമപ്രവർത്തകർക്ക്‌  ജാമ്യം.
എച്ച്‌ഡബ്ല്യു ന്യൂസ്‌ നെറ്റ്‌വർക്കിലെ സമൃദ്ധി കെ സാകുനിയ, സ്വർണ ഝാ എന്നിവർക്കാണ് ഗോമതി ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ (സിജെഎം) കോടതി ജാമ്യം അനുവദിച്ചത്. മതസ്‌പർധ സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പേരിലാണ് കേസ്.
സംസ്ഥാനം വിടുന്നതിനുമുമ്പ് ചൊവ്വാഴ്ച കക്രാബോൺ പൊലീസ് സ്റ്റേഷനിൽ ഇരുവരോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.   മതസ്‌പർധ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാധ്യമപ്രവർത്തകരുടെ അഭിഭാഷകൻ പറഞ്ഞു.
വിഎച്ച്‌പി പ്രവർത്തകൻ കാഞ്ചൻദാസാണ് പരാതി നല്കിയത്.

അറസ്റ്റ്‌ അപലപനീയം: 
ഡിയുജെ, ബിയുജെ
മാധ്യമപ്രവർത്തകരായ സമൃദ്ധി സുകന്യ, സ്വർണ ഝാ എന്നിവരെ അറസ്റ്റ്‌ ചെയ്‌ത ത്രിപുര പൊലീസിന്റെ നടപടിയെ ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌സും(ഡിയുജെ), മുംബൈ യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌സും (ബിയുജെ) അപലപിച്ചു. കേസുകൾ പിൻവലിക്കണം. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‌ എതിരായ കടന്നാക്രമണങ്ങളെ ചെറുക്കാൻ ഡിയുജെയും ബിയുജെയും ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top