16 November Tuesday

അമരാവതി അക്രമം : ബിജെപി മുന്‍മന്ത്രി അടക്കം 72 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


മുംബൈ
കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ അ​മ​രാ​വ​തി​യി​ലുണ്ടായ അക്രമങ്ങളില്‍ മഹാരാഷ്ട്ര മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനിൽ ബോണ്ടെ ഉൾപ്പെടെ 72 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിലധികവും ബിജെപി ഭാരവാഹികള്‍. ഒളിവിലുള്ള  ബിജെപി നേതാവ് പ്രവീൺ പോട്ടെയ്ക്കുവേണ്ടി തെരച്ചിൽ തുടരുന്നു. അമരാവതിയിലെ നാല് പൊലീസ് സ്റ്റേഷനിലായി 26 കേസാണ് രജിസ്റ്റർ ചെയ്തത്. ത്രി​പു​ര​യി​ൽ മു​സ്ലിം​ സമുദായങ്ങൾക്കു  നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ചില സംഘടനകൾ വെ​ള്ളി​യാ​ഴ്​​ച അ​മ​രാ​വ​തിയി​ൽ സംഘടിപ്പിച്ച  പ്രതിഷേ​ധ റാ​ലി​ക്കി​ടെ ബിജെപിക്കാർ കല്ലെറിയുകയായിരുന്നു. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന ബിജെപി ബന്ദിനിടെയും സംഘർഷമുണ്ടായി. ബിജെപിക്കാർ  നിരവധി വാഹനങ്ങളും  മു​സ്ലിം  സമുദായത്തിൽപ്പെട്ടവരുടെ കടകളും അടിച്ചുതകർത്തു.             


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top