14 November Sunday

മഴ: സന്നദ്ധ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുക- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

തിരുവനന്തപുരം > ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന് മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.   

ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ പലയിടത്തും രൂക്ഷമായ സ്ഥിതിയാണ്. എല്ലാ സഹായത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഒട്ടേറെ മേഖലകളില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. റോഡുകള്‍ തകര്‍ന്നു. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകുന്നതുവരെ ജനങ്ങള്‍ മലയോരമേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.   

പുഴകളുടെ കരകവിഞ്ഞൊഴുക്കും വെള്ളക്കെട്ടും തുടരുകയാണ്. തീരപ്രദേശത്തേക്ക് ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും സിപിഐ. എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top