കവി കെ ജി സൂരജിന്റെ ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം 'ഇലയുടെ ദേശാടനം' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള ചര്‍ച്ച ചെയ്തു. ചിന്ത സ്റ്റാളില്‍ നടന്ന കവിതാവായനയിലും പുസ്തക ചര്‍ച്ചയിലും കവി എം ഒ രഘുനാഥ് അധ്യക്ഷനായി.
മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ ചെയര്‍മാന്‍ ദിലീപ് സി എന്‍ എന്‍ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക കൂട്ടായ്മയില്‍ കവി പി ശിവപ്രസാദ്, മാധ്യമ പ്രവര്‍ത്തക - കവയത്രി സോണിയ ഷിനോയ്, കവയത്രി പി ശ്രീകല എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. താലിബ് കുഞ്ഞുമോന്‍ (പ്രസിഡന്റ് - മാസ് - ഷാര്‍ജ),പ്രദീപ് തോപ്പില്‍ (ട്രഷറര്‍ - ഓര്‍മ്മ),ഹാരിസ് വെള്ളയില്‍ ( കണ്‍വീനര്‍ - സാഹിത്യ വിഭാഗം - ഓര്‍മ്മ),വൈ എ റഹിം (മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ), പുന്നക്കന്‍ മുഹമ്മദലി ( പ്രസിഡന്റ് - ചിരന്തന ), അഫ്‌സല്‍ ഇളവന, വിഷ്വല്‍ മീഡിയ എഡിറ്റര്‍ അമൃത എസ് കെ, റജീര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
മാനവീയം തെരുവിടം ഭാരവാഹി അക്ഷയ് പാലിയക്കല്‍ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..