തിരുവനന്തപുരം> നടന്‍ ജോജു ജോര്‍ജിന് നേരെ ഷൂട്ടിംഗ് തടഞ്ഞ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ നടത്തുന്ന ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെയും കലാകാരന്‍മാരുടെ ആവിഷ്‌കാരസ്വാതന്ത്യത്തിനു വേണ്ടിയും പുരോഗമന കലാ സാഹിത്യസംഘം മാനവീയം യൂണിറ്റ് സാംസ്‌കാരിക പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളയമ്പലം - മാനവീയം വീഥിയില്‍ ചേര്‍ന്ന കൂട്ടായ്മ പുകസ സംസ്ഥാന കൗണ്‍സില്‍ അംഗം കെ ജി സൂരജ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എ ജി വിനീത് അധ്യക്ഷനായി. ഡോ. ബി. ജയരാജ്, ദേവന്‍ നാരായണന്‍, ഡോ. ബിജു കെ എസ്, രതീഷ് ഈറ്റില്ലം, ഗണേഷ് ഒലിക്കര എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മനു മാധവന്‍ സ്വാഗതവും അനില്‍കുമാര്‍ എസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..