14 November Sunday

ജലനിരപ്പ്‌ 140 അടി പിന്നിട്ടു: മുല്ലപ്പെരിയാർ വീണ്ടും തുറക്കും; പെരിയാറിന്റെ തീരത്ത്‌ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

തൊടുപുഴ > ജലനിരപ്പ്‌ 140 അടിയായി ഉയർന്നതിന്‌ പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടുത്ത 24 മണിക്കൂറിനുള്ളിൽ തുറക്കുമെന്ന്‌  തമിഴ്‌നാട്‌ കേരളത്തെ അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത്‌ പെയ്‌ത കനത്ത മഴയാണ്‌ ഡാമിലെ ജലനിരപ്പുയരാൻ കാരണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായി തുടരുകയാണ്‌.

തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്‌ 900 ഘനയടിയായി ഉയർത്തിയിട്ടുണ്ട്‌. തമിഴ്‌നാട്‌ ഡാം തുറക്കുമെന്ന്‌ അറിയിച്ചതിന്‌ പിന്നാലെ പെരിയാറിന്റെ തീരത്തുള്ളവർക്ക്‌ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. നവംബർ 20 വരെയുള്ള അപ്പർ റൂൾകർവ്‌ പ്രകാരം പരമാവധി 141 അടി വെള്ളം മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്‌ സംഭരിക്കാൻ സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top