13 November Saturday

സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ : ഇന്ന്‌ ക്വാർട്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ബാസ്--കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടും തൃശൂരും തമ്മിലുള്ള മത്സരം 
ഫോട്ടോ: സുമേഷ് കോടിയത്ത്


തിരുവനന്തപുരം
സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന്‌ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. പുരുഷവിഭാഗത്തിൽ കോഴിക്കോട് തിരുവനന്തപുരത്തേയും പത്തനംതിട്ട തൃശൂരിനേയും നേരിടും. കോട്ടയവും പാലക്കാടും തമ്മിലാണ്‌ മറ്റൊരു ക്വാർട്ടർ. എറണാകുളം കാസർകോടുമായും ഏറ്റുമുട്ടും. 

വനിതാ ക്വാർട്ടർ ഫൈനലിൽ കോഴിക്കോട് എറണാകുളത്തെയും പത്തനംതിട്ട പാലക്കാടിനെയും നേരിടും. കണ്ണൂരിനെതിരെ തൃശൂർ കളിക്കും. തിരുവനന്തപുരവും അവസാന എട്ടിൽ സ്ഥാനം നേടി.

പ്രീ ക്വാർട്ടറിൽ പാലക്കാട് പുരുഷന്മാർ കണ്ണൂരിനെ (67–-43) പരാജയപ്പെടുത്തി. പത്തനംതിട്ട ആലപ്പുഴയെ (66–-22) കീഴടക്കി. എറണാകുളം കൊല്ലത്തേയും കോട്ടയം മലപ്പുറത്തേയും തോൽപ്പിച്ചു. കോഴിക്കോട്‌ ഇടുക്കിയെ പരാജയപ്പെടുത്തി. വനിതകളിൽ എറണാകുളം 54–-31ന്‌ കോട്ടയത്തെ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top