തിരുവനന്തപുരം > ശക്തമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ താഴ്‌ന്ന ഭാഗങ്ങൾ വെള്ളത്തിലായി. നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ റോഡിന്റെ ഒരുഭാഗം തകർന്നു. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി സമീപത്തെ കടകളിൽ വെള്ളം കയറി. കോവളത്ത് രണ്ട് വീടുകൾ പൂർണമായും തകർന്നു.മഴ കനത്തത്തോടെ തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു. 0471 2377702, 0471 2377706 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാം .
ഇരണിയൽ റെയിൽവെ ലൈനിൽ മണ്ണ് ഇടിഞ്ഞത് കാരണം തിരുവനന്തപുരം-നാഗർകോവിൽ റൂട്ട് ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.
അരുവിക്കര ഡാമിന്റെ തുറന്നിരുന്ന ഷട്ടറുകൾ 60 സെന്റിമീറ്റർ കൂടി ഉയർത്തുന്നതായും സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.
നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനാൽ ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം നിർത്തിവെച്ചു. വാഹനങ്ങൾ ഓലത്താന്നി- മണലുവിള- മൂന്നുകല്ലിൻമൂട് വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..