13 November Saturday

സിപിഐ എം പ്രവർത്തകന്റെ കൊലപാതകം : ആർഎസ്‌എസുകാർക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021


പാലക്കാട്‌
വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഐ എം പ്രവർത്തകൻ കെ ആർ വിജയനെ കൊലപ്പെടുത്തിയ കേസിൽ നാല്‌ ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. പടിഞ്ഞാമുറി സുജീഷ്‌ (പവൻ 31), കാരപ്പൊറ്റ കൂടല്ലൂർ ജനീഷ്‌ (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുൻ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ്‌ സുമേഷ്‌ (29) എന്നിവരെയാണ്‌ പാലക്കാട്‌ മൂന്നാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി പി കെ മോഹൻദാസ്‌ ശിക്ഷിച്ചത്‌. പിഴതുക വിജയന്റെ അവകാശികൾക്ക്‌ നൽകണം. തുക അപര്യാപ്‌തമെന്ന്‌ തോന്നിയാൽ കുടുംബത്തിന്‌ ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റിയെ സമീപിക്കാമെന്നും കോടതിവിധിയിൽ പറയുന്നു.

പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രതികൾ കുറ്റക്കാരാണെന്ന്‌ ബുധനാഴ്‌ച കണ്ടെത്തിയ കോടതി നാലാം പ്രതി കാരപ്പൊറ്റ കുന്നുംപുറം ചാരുഷി(25) നെ വെറുതെവിട്ടിരുന്നു.

2015 മെയ്‌ മൂന്നിന്‌ വൈകിട്ട്‌ വീടിനു സമീപത്തെ മരണവീട്ടിലേക്ക്‌ പോകുകയായിരുന്ന വിജയനെ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സിപിഐ എം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ–-ടാക്‌സി ഡ്രൈവേഴ്‌സ്‌ യൂണിയൻ (സിഐടിയു) യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു വിജയൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top