ഭോപ്പാല്‍> യുപിയ്ക്ക് പിന്നാലെ മധ്യപ്രദേശിലും റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റി സര്‍ക്കാര്‍. ഭോപ്പാലിലെ നവീകരിച്ച ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷന് പതിനെട്ടാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞിയായിരുന്ന റാണി കമലപതിയുടെ പേര് നല്‍കിയിരിക്കുകയാണ് കേന്ദ്രം.
100 കോടി ചെലവിലായിരുന്നു സ്റ്റേഷന്റെ നവീകരണം. റെയില്‍വേ സ്റ്റേഷന് റാണി കമലപതിയുടെ പേര് നല്‍കിയ മോഡി സര്‍ക്കാരിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നന്ദി പറഞ്ഞു.റെയില്‍വേ സ്റ്റേഷന് റാണിയുടെ പേര് നല്‍കണമെന്ന് ആഭ്യന്തര മന്ത്രിക്കയച്ച കത്തില്‍ നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്
ഗോണ്ട് സമുദായത്തില്‍ നിന്നുള്ള രാഞ്ജിയായിരുന്നു റാണി കമലപതി. 1.2 കോടിയിലധികം ജനസംഖ്യയുള്ള ഗോണ്ട് സമുദായം രാജ്യത്തെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ്.
ഭോപ്പാലിലെ അവസാന ഹിന്ദു രാജ്ഞിയായിരുന്ന റാണി കമലപതി ഗോണ്ട് സമുദായത്തിന്റെ അഭിമാനമാണ്. അവരുടെ സാമ്രാജ്യം അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഗൂഢാലോചനയിലൂടെ തട്ടിയെടുക്കുകയായിരുന്നു-ചൗഹാന്‍ പറഞ്ഞു.
യുപിയിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് അയോധ്യ കന്റോണ്‍മെന്റ് എന്ന് മാറ്റിയിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..