ഇംഫാല്‍ > മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. ആറ് മരണം. കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. കമാന്‍ഡിങ് ഓഫീസർ വിപ്ലവ് ത്രിപാദിയുടെ ഭാര്യയും കുഞ്ഞുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടു പേർ. നിരവധി പേർക്ക് പരിക്കേറ്റു.
ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തിലായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് കുഴിബോംബ് ആക്രമണമുണ്ടാകുകയായിരുന്നു. ഓഫീസറും ഭാര്യയും മകനും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സുരക്ഷാസേന പരിശോധന ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..