12 November Friday

മരം മുറി : അന്വേഷണം നടക്കട്ടെ: മന്ത്രി റോഷി അഗസ്‌റ്റിൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


കോട്ടയം
മുല്ലപ്പെരിയാർ മരം മുറി ഉത്തരവ്‌ സംബന്ധിച്ച്‌ ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കട്ടേയെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. ചീഫ്‌ സെക്രട്ടറി അന്വേഷിക്കുന്നതിനാൽ ഏത്‌ ഉദ്യോഗസ്ഥന്റെ ഭാഗത്ത്‌ വീഴ്‌ച്ച വന്നാലും കണ്ടെത്താനാകും. ഒന്നാം തീയതി വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. ഒരു യോഗവും മരം മുറിക്കാൻ തീരുമാനം എടുത്തില്ല. തനിക്ക്‌ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇക്കാര്യങ്ങൾ പറയുന്നത്‌. വനംമന്ത്രി എ കെ ശശീന്ദ്രനും ഇക്കാര്യങ്ങൾ വ്യക്തമാക്കി. ഉത്തരവ്‌ റദ്ദാക്കി. ഇനി കേരളത്തിന്റെ താൽപര്യങ്ങൾക്കായി എല്ലാവരും ഒന്നിച്ച്‌ നിൽക്കണം. പുതിയ അണക്കെട്ട്‌ എന്നതിലൂന്നിയാണ്‌ സർക്കാർ മുന്നോട്ടുപോകുന്നതെന്നും റോഷി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top